മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് കിരീടം നൊവാക് ജോക്കോവിച്ചിന്
May 14, 2019, 11:41 IST
മാഡ്രിഡ് : മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് കിരീടം നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സി പാസിനെയാണ് അദ്ദേഹം തോല്‍പ്പിച്ചത്. ഇത് മൂന്നാം തവണയാണ് സെര്‍ബിയന്‍ താരം കിരീടം സ്വന്തമാക്കുന്നത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നൊവാക് സ്റ്റെഫാനോസിനെ പരാജയപ്പെടുത്തിയത്. ലോക ഒന്നാം നമ്ബര്‍ താരത്തിന്റെ 33-ാം കിരീടമാണിത്. സ്കോര്‍ : 6-3,6-4