Times Kerala

ഫ്രഞ്ച് ഓപ്പൺ ടെന്നീസ്; ജോക്കോവിച്ചിന് മുന്നിൽ അടി പതറി നദാൽ, ജോക്കോവിച്ച് x സിറ്റ്സിപാസ് ഫൈനൽ പോരാട്ടം

 
ഫ്രഞ്ച് ഓപ്പൺ ടെന്നീസ്; ജോക്കോവിച്ചിന് മുന്നിൽ അടി പതറി നദാൽ, ജോക്കോവിച്ച് x സിറ്റ്സിപാസ് ഫൈനൽ പോരാട്ടം

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ വാശിയേറിയ സെമി പോരാട്ടത്തിൽ മുൻ ചാമ്പ്യൻ സ്പെയിനിന്റെ റാഫേൽ നദാലിനെ തകർത്ത് ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫൈനലിൽ. ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ ആദ്യ സെറ്റ് പിന്നിൽ നിന്നതിനു ശേഷമാണ് ജോക്കോവിച്ച് ജയം സ്വന്തമാക്കിയത്.

ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ജോക്കോവിച്ച് നദാലിനെ പരാജയപ്പെടുത്തിയത്. സ്കോർ 3-6, 6-3, 7-6, 6-2. 14 ആം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിട്ടിറങ്ങിയ നദാലിന് ജോക്കോവിച്ചിന് മുന്നിൽ ചുവടുപിഴച്ചു. ഫൈനലിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസാണ് ജോക്കോവിച്ചിന്റെ എതിരാളി. സെമിയിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിനെയാണ് സിറ്റ്സിപാസ് പരാജയപ്പെടുത്തിയത്. നീണ്ട അഞ്ചു സെറ്റ് പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് സിറ്റ്സിപാസ് ജയം സ്വന്തമാക്കിയത്. സ്കോർ 3-6, 3-6, 6-4, 6-4, 3-6.

നാളെയാണ് ജോക്കോവിച്ച് – സിറ്റ്സിപാസ് കിരീടപ്പോരാട്ടം. സിറ്റ്സിപാസിന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണിത്. കൂടാതെ ഗ്രാൻഡ്സ്ലാം ഫൈനലിൽ കടക്കുന്ന ആദ്യ ഗ്രീക്ക് താരമെന്ന നേട്ടവും സിറ്റ്സിപാസിന് സ്വന്തമായി.

Related Topics

Share this story