ടി 20 ലോകകപ്പ് ; ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിൽ, യു.എസും കാനഡയും തമ്മിൽ ആദ്യമത്സരം
Jan 5, 2024, 23:12 IST
![ടി 20 ലോകകപ്പ് ; ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിൽ, യു.എസും കാനഡയും തമ്മിൽ ആദ്യമത്സരം](https://timeskerala.com/static/c1e/client/91214/uploaded/13ecf13e09c47ed98eadf4092220dc28.jpg)
ദുബായ്: വെസ്റ്റിൻഡീസും യു.എസ്.എയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ ഗ്രൂപ്പും മത്സരക്രമവുമായി. ജൂൺ 1ന് ആതിഥേയരായ യു.എസും കാനഡയും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരം. ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. ജൂൺ 9ന് ന്യൂയോർക്കിലാണ് ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഗ്രൂപ്പ് എയിൽ ഇന്ത്യയേയും പാകിസ്ഥാനേയും കൂടാതെ യു.എസ്, കാനഡ, അയർലൻഡ് എന്നീ ടീമുകളാണ് ഉള്ളത്. ജൂൺ 29ന് ബാർബഡോസിലാണ് ഫൈനൽ. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും ഏകദിന ലോകകപ്പ് ചാമ്പ്യൻമാരായ ഓസ്ട്രേലിയയും ബി ഗ്രൂപ്പിൽ ഒരുമിച്ചാണ്.