Times Kerala

 അഫ്‌ഗാനെതിരായ T20 പരമ്പര; സഞ്ജു ടീമില്‍, രോഹിത് നായകന്‍ 

 
അഫ്‌ഗാനെതിരായ T20 പരമ്പര; സഞ്ജു ടീമില്‍, രോഹിത് നായകന്‍
 

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനെതിരായ മൂന്ന് ട്വന്റി20 പരമ്പരക്കുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. സഞ്ജുവിനെ കൂടാതെ രോഹിത് ശര്‍മയും വിരാട് കോലിയും ടീമിലുണ്ട്. രോഹിത്താണ് ടീം ക്യാപ്റ്റന്‍. 2022-ലെ ടി 20 ലോകകപ്പ് സെമി ഫൈനലില്‍ തോറ്റ ശേഷം ആദ്യമായാണ് രോഹിതും വിരാട് കോലിയും ടി 20 ടീമില്‍ ഉള്‍പ്പെടുന്നത്. 
വിക്കറ്റ് കീപ്പര്‍മാരായി ജിതേശ് ശര്‍മയെയും സഞ്ജു സാംസണെയുമാണ് പരിഗണിച്ചത്. അതേസമയം ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടില്ല.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, റിങ്കു സിങ് ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.
 

Related Topics

Share this story