Times Kerala

ഏപ്രിൽ അഞ്ചിന് സൂര്യകുമാർ യാദവ്, മുംബൈ ഇന്ത്യൻസിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്

 
സൂര്യകുമാർ യാദവ്
ഏപ്രിൽ അഞ്ചിന് സൂര്യകുമാർ യാദവ്, മുംബൈ ഇന്ത്യൻസിനൊപ്പം ചേരുമെന്ന് റിപ്പോർട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ച സൂര്യ മുംബൈ ഇന്ത്യൻസിൻ്റെ വരും കളിയിൽ ടീമിലുണ്ടാവുമെന്നാണ് സൂചന. ഡൽഹി ക്യാപിറ്റൽസിനെതിരെ ഞായറാഴ്ച വാംഖഡെയിൽ താരം കളിക്കും.

സൂര്യ, 2023 ഡിസംബറിനു ശേഷം പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ പരുക്കേറ്റതും പിന്നീട് ഹെർണിയയുടെ ഓപ്പറേഷനു വിധേയനായതും താരത്തിൻ്റെ തിരിച്ചുവരവ് വൈകിക്കുകയായിരുന്നു.

Related Topics

Share this story