Times Kerala

 രോഹിത് ശർമ്മയെ പ്രശംസിച്ച് സുരേഷ് റെയ്‌ന

 
രോഹിത് ശർമ്മയെ പ്രശംസിച്ച് സുരേഷ് റെയ്‌ന
 

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെ  പ്രശംസിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ സുരേഷ് റെയ്‌ന. രോഹിത് മിടുക്കനായ ക്യാപ്റ്റൻ ആണെന്നും പറഞ്ഞു. അദ്ദേഹത്തിന് ടെസ്റ്റ് പരമ്പരയിൽ യുവതാരങ്ങളെ സമർത്ഥമായി പ്രയോജനപ്പെടുത്താൻ  കഴിഞ്ഞു. രോഹിത് അടുത്ത എം.എസ് ധോണിയാകുമെന്നും സുരേഷ് റെയ്‌ന പറഞ്ഞു. 

മിടുക്കനായ ക്യാപ്റ്റനാണ് രോഹിത് എന്നും, അദ്ദേഹം നീങ്ങുന്നത് ശരിയായ ദിശയിലാണ് എന്നും പറഞ്ഞു. യുവതാരങ്ങൾക്ക് എം.എസ് ധോണിയെപ്പോലെ രോഹിത് നിരവധി അവസരങ്ങൾ നൽകുന്നുണ്ട്. സർഫറാസിന് ആദ്യം  അവസരം നൽകി, പിന്നീട് ജുറലിനെ ടീമിൻ്റെ ഭാഗമാക്കുകയും ചെയ്തു. രോഹിത്തിനാണ്  ഇതിൻ്റെ എല്ലാം ക്രെഡിറ്റ് എന്നും സുരേഷ് റെയ്ന കൂട്ടിച്ചേർത്തു. 

Related Topics

Share this story