Times Kerala

സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ക്ക് തുടക്കമായി; ആദ്യ സ്വര്‍ണ്ണം സ്വന്തമാക്കി കണ്ണൂർ 

 
സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ക്ക് തുടക്കമായി; ആദ്യ സ്വര്‍ണ്ണം സ്വന്തമാക്കി കണ്ണൂർ

തൃശൂര്‍:  സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ ആരംഭിച്ചു. കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ തുടങ്ങിയത്. കായിക മേളയില്‍ ആദ്യ സ്വര്‍ണ്ണം കണ്ണൂര്‍ ജില്ലാ സ്വന്തമാക്കി. 

കണ്ണൂര്‍ ജിവിഎച്ച്എസിലെ ഗോപിക ഗോപിയാണ് ജൂനിയര്‍ അത്‌ലറ്റിക്‌സ് 3000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയത്.11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർ വെള്ളി നേടി.   

Related Topics

Share this story