Times Kerala

സംസ്ഥാന സ്കൂൾ കായിക മേള; രണ്ടാം ദിനത്തിലും മുന്നിൽ പാലക്കാട് 


 

 
സംസ്ഥാന സ്കൂൾ കായിക മേള; രണ്ടാം ദിനത്തിലും മുന്നിൽ പാലക്കാട്

തൃശ്ശൂര്‍: 65-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മുന്നേറ്റം തുടർന്ന് പാലക്കാട് ജില്ല. ഏഴ് സ്വര്‍ണ്ണവും ഏഴ് വെള്ളിയും നാല് വെങ്കലവുമായി 60 പോയിന്റുകളും നേടി പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 43 പോയിന്റുകളുമായി മലപ്പുറമാണ് രണ്ടാം സ്ഥാനത്തുള്ളത്. 35 പോയിന്റുമായി എറണാകുളം തൊട്ടുപിറകിലുണ്ട്.

സ്‌കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ മലപ്പുറം കടകശേരി ഐഡിയല്‍ സ്‌കൂളും കോതമംഗലം മാര്‍ ബേസിലും തമ്മിലാണ് പൊടിപാറുന്ന മത്സരം നടക്കുന്നത്. മേളയിലെ വേഗരാജാക്കന്മാരെ ഇന്നറിയാം. നൂറ് മീറ്റര്‍ ഫൈനല്‍ ഓട്ടമത്സരം വൈകുന്നേരം ആറു മണിക്കാണ് നടക്കുക.

Related Topics

Share this story