Times Kerala

'കായിക മേള ഇനി മുതൽ 'സ്കൂൾ ഒളിമ്പിക്സ്'; മന്ത്രി ശിവൻ കുട്ടി
 

 
 തൊഴിലാളി ക്ഷേമ പദ്ധതികൾ വിപുലമാക്കും: മന്ത്രി വി ശിവൻ കുട്ടി

തൃശൂർ: കായിക മേളയെ സ്കൂൾ ഒളിമ്പിക്സ് എന്നാക്കുന്നത് ആലോചനയിലെന്ന് വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവൻകുട്ടി. ഇത്തരത്തിൽ പേര് മാറ്റം അടുത്ത വർഷം പ്രാബല്യത്തിൽവരുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ഒളിമ്പിക്സ് ആയാൽ മത്സരയിനങ്ങളിൽ ഗെയിംസും ഉൾപ്പെടുത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

കായിക താരങ്ങൾക്ക് ജോലി നൽകുന്നതിൽ ഇടതു സർക്കാരിന് മികച്ച റെക്കോർഡാണുള്ളത്. 7 വർഷത്തിനിടെ 676 പേർക്ക് ജോലി ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് സമയം കിട്ടിയില്ല എന്ന പരാതി സത്യമാണ്. അടുത്ത വർഷം ഈ പ്രശ്നം പരിഹരിക്കാം. ഒരു സ്പോർട്സ് കലണ്ടർ ഉണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി ശിവൻ കുട്ടി വ്യക്തമാക്കി. 

Related Topics

Share this story