Times Kerala

സ്പാനിഷ് സൂപ്പർ കപ്പ്; ഒസാസുന എഫ് സിയെ തകർത്ത് ബാഴ്‌സലോണ ഫൈനലിൽ
 

 
സ്പാനിഷ് സൂപ്പർ കപ്പ്; ഒസാസുന എഫ് സിയെ തകർത്ത് ബാഴ്‌സലോണ ഫൈനലിൽ
 റിയാദ്:  സ്പാനിഷ് സൂപ്പർ കപ്പിൽ ഒസാസുന എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ബാഴ്‌സലോണ ഫൈനലിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം മാഡ്രിഡ് ത്രില്ലറിൽ അത്‌ലറ്റികോ മാഡ്രിഡിനെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് കീഴടക്കി റയൽമാഡ്രിഡ് ഫൈനലിലേക്ക് ടിക്കറ്റെടുത്തിരുന്നു. തിങ്കളാഴ്ച ബാഴ്‌സലോണ-റയൽ മാഡ്രിഡ് ക്ലാസിക് പോരാട്ടം നടക്കും. പോളിഷ് താരം റോബർട്ട് ലെവൻഡോസ്‌കി(59), കൗമാരതാരം ലാമിൻ യമാൽ(90+3) എന്നിവരാണ് കറ്റാലൻ ക്ലബിനായി ഗോൾനേടിയത്. സ്റ്റാട്ടിങ് വിസിൽ മുതൽ ആക്രമിച്ചുകളിച്ച ബാഴ്‌സ എതിർ ബോക്‌സിലേക്ക് നിരന്തരം ഇരമ്പിയെത്തി. ആദ്യപകുതിയിൽ അര ഡസണോളം അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളിലേക്ക് തിരിച്ചുവിടാനായില്ല. രണ്ടാം പകുതിയിൽ കൂടുതൽ മുന്നേറി കളിച്ച സ്പാനിഷ് വമ്പൻമാർക്കായി സ്റ്റാർ സ്‌ട്രൈക്കർ റോബെർട്ട് ലെൻഡോസ്‌കി വലകുലുക്കി. ഗുണ്ടോഗൻ ബോക്‌സിലേക്ക് നൽകിയ പാസുമായി മുന്നേറി ഒസാസുന പ്രതിരോധ താരങ്ങളെ മറികടന്നൊരു ക്ലിനിക്കൽ ഫിനിഷ്.

Related Topics

Share this story