Times Kerala

 ദക്ഷിണ ആഫ്രിക്കക്ക് ജയം; ബംഗ്ലാദേശ് വീണു 

 
ദക്ഷിണ ആഫ്രിക്കക്ക് ജയം; ബംഗ്ലാദേശ് വീണു
 മുംബൈ: ക്വിന്റണ്‍ ഡി കോക്കും ഹെന്റിച് ക്ലാസ്സനും തകര്‍ത്തടിച്ചപ്പോള്‍ വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ദക്ഷിണാഫ്രിക്ക. തുടക്കത്തിലേ വിക്കറ്റുകള്‍ വീണതോടെ റണ്‍മലയുടെ അടുത്തെങ്ങുമെത്താനാകാതെ ബംഗ്ലാദേശ്. ലോകകപ്പിലെ 23ാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക നേടിയത് 149 റണ്‍സിന്റെ വമ്പന്‍ ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 383 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ബംഗ്ലാദേശ് 233ല്‍ വീണു.

Related Topics

Share this story