Times Kerala

അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 245 റൺസ് വിജയലക്ഷ്യം

 
168


അസ്മത്തുള്ള ഒമർസായിയുടെ പുറത്താകാതയുള്ള 97 റൺസിൻറെ മികവിൽ  അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെള്ളിയാഴ്ച ഐസിസി ലോകകപ്പിൽ 50 ഓവറിൽ 244 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരംകിട്ടുമ്പോൾ അവർ 74/2 എന്ന നിലയിലാണ്.  

ഓപ്പണിംഗ് വിക്കറ്റിൽ റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തപ്പോൾ  ബാറ്റ് തിരഞ്ഞെടുത്ത ശേഷം അഫ്ഗാൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 45/3 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഗുർബാസ് 25 റൺസെടുത്തപ്പോൾ സദ്രാൻ 15 റൺസെടുത്ത് പുറത്തായി. അഫ്ഗാൻ നായകൻ ഹഷ്മത്തുള്ള ഷാഹിദ് രണ്ട് റൺസിന് പുറത്തായി.

നാലാം വിക്കറ്റിൽ റഹ്മത്ത് ഷായും ഒമർസായിയും ചേർന്ന് 49 റൺസ് കൂട്ടിച്ചേർത്തു. ലുങ്കി എൻഗിഡി ഷായെ 26 റൺസിന് പുറത്താക്കി. ഇക്രം അലിഖിൽ (12), മുഹമ്മദ് നബി (2) എന്നിവരും ഉടൻ പുറത്തായതോടെ അഫ്ഗാനിസ് 116/6 എന്ന നിലയിലായി. ഏഴാം വിക്കറ്റിൽ റാഷിദ് ഖാനുമായി (14) ഒമർസായി 44 റൺസും എട്ടാം വിക്കറ്റിൽ നൂർ അഹമ്മദിനൊപ്പം (26) 44 റൺസും കൂട്ടിച്ചേർത്തു. ഇത് ടീമിനെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചു.

Related Topics

Share this story