Times Kerala

 തീക്കാറ്റായി സിറാജ്; ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞു; ഇന്ത്യയ്ക്ക് എട്ടാം ഏഷ്യാ കപ്പ് കിരീടം

 
 തീക്കാറ്റായി സിറാജ്; ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞു; ഇന്ത്യയ്ക്ക് എട്ടാം ഏഷ്യാ കപ്പ് കിരീടം
 കൊളംബോ: ഏഷ്യാ കപ്പ് കിരീടത്തിൽ എട്ടാം തവണയും മുത്തമിട്ട് ഇന്ത്യ. ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം വെറും 6.1 ഓവറില്‍ ഇന്ത്യ മറികടന്നു.നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ ഇന്ത്യ 15.2 ഓവറില്‍ വെറും 50 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. ഏഴ് ഓവറില്‍ 21 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ലങ്കന്‍ ബാറ്റിങ്ങിന്റെ വേരറുത്തത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും (23) ശുഭ്മാന്‍ ഗില്ലും (27) ചേര്‍ന്ന് അനായാസം വിജയത്തിലെത്തിച്ചു.

Related Topics

Share this story