Times Kerala

 ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പുറംവേദന : ഐ.പി.എൽ. നഷ്ടമായേക്കും 

 
ശ്രേയസ്
മുംബൈ : രഞ്ജി ട്രോഫിയില്‍ ബി.സി.സി.ഐ.യുടെ സമ്മര്‍ദത്തിനു വഴങ്ങി കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് വീണ്ടും  പുറംവേദന.  പുറംവേദന കടുത്തതിനാല്‍ ഇദ്ദേഹം നാലാംദിനം മുംബൈക്കൊപ്പം ഫീല്‍ഡിങ്ങിന് ഇറങ്ങിയില്ല.

 ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരേ രണ്ടാം ഇന്നിങ്‌സില്‍ 95 റണ്‍സ് നേടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യരുടെ പുറംവേദന കൂടുതല്‍ വഷളായി. ഐ.പി.എല്‍. സീസണിൻ്റെ  തുടക്കവും താരത്തിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം പുറംവേദന കാരണം ശ്രേയസ് അയ്യര്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.  


 

 സീസണ്‍ ആരംഭിക്കാന്‍ ഒന്‍പത് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് കൊല്‍ക്കത്തയുടെ താരമായ ശ്രേയസ് അയ്യര്‍ വീണ്ടും ആരോഗ്യപ്രശ്നങ്ങളിൽ പെടുന്നത്. 


 

Related Topics

Share this story