Times Kerala

 എ പ്ലസ് കരാറിൽ നിന്ന് ശ്രേയസ് അയ്യരും  ഇഷാൻ കിഷനും പുറത്ത്

 
ക്രിക്കറ്റ്
മുംബൈ :  മധ്യനിര ബാറ്റർ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പർ- ബാറ്റർ ഇഷാൻ കിഷനും ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ  വാർഷിക കരാറിൽനിന്ന് പുറത്തായി. ഇരുവർക്കും തിരിച്ചടിയായത് ദേശീയ ടീമിൽ നിന്നു പുറത്താകുന്ന താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ കളിക്കണമെന്ന ബി.സി.സി.ഐയുടെ നിർദേശം പാലിക്കാത്തതാണ്. 

കഴിഞ്ഞ 3 മാസമായി ക്രിക്കറ്റിൽ നിന്നു വിട്ടുനിൽക്കുകയായിരുന്ന ഇഷാൻ കിഷൻ കഴിഞ്ഞവർഷം സി ഗ്രേഡ് കരാറിലായിരുന്നു. 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുശേഷം ശ്രേയസ് അയ്യർ, ദേശീയ ടീമിൽ നിന്നു പുറത്തായി. ഇതേ തുടർന്ന് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഇദ്ദേഹം മുംബൈയ്ക്കായി കളിച്ചിരുന്നില്ല. 
 

Related Topics

Share this story