Times Kerala

 രഞ്ജി ട്രോഫിയിൽ തിളങ്ങി ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫ്

 
രഞ്ജി ട്രോഫിയിൽ തിളങ്ങി ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫ്
 കാൺപൂ‌‌‌‌ർ: ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മടങ്ങിവരവിൽ 24 വിക്കറ്റുകൾ വീഴ്‌ത്തി പേസർ മുഹമ്മദ് ഷമി ഇന്ത്യൻ ക്യാമ്പിൽ നിർണായക സ്വാധീനമായിരുന്നു. 10.70 ശരാശരിയിൽ മിന്നും പ്രകടനം കാഴ്‌ചവച്ച ഷമിക്ക് രാജ്യം അർജുന അവാർഡ് നൽകി ആദരിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോഴിതാ ഷമിയെപ്പോലെ തന്നെ വമ്പൻ പ്രകടനവുമായി അതേ കുടുംബത്തിൽ നിന്നും മറ്റൊരാൾ കൂടി ആഭ്യന്തര ക്രിക്കറ്റിലെത്തുകയാണ്.ഷമിയുടെ അനുജൻ മുഹമ്മദ് കൈഫാണ് ഈ താരം. രഞ്ജി ട്രോഫിയിൽ ബംഗാളിനായി അണിനിരന്ന കൈഫ് തന്റെ ജന്മനാടായ യു.പിയ്‌ക്കെതിരെയാണ് തകർപ്പൻ പ്രകടനം ബാറ്റ് കൊണ്ടും ബോൾ കൊണ്ടും പുറത്തെടുത്തത്.

Related Topics

Share this story