Times Kerala

 ഐപിഎല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിനുള്ളില്‍ പുകവലിച്ച് ഷാരുഖ് ഖാന്‍; വിവാദം

 
ഐപിഎല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിനുള്ളില്‍ പുകവലിച്ച് ഷാരുഖ് ഖാന്‍; വിവാദം
 ഐപിഎല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിനുള്ളില്‍ വച്ച് പുകവലിച്ച ഷാരുഖ് ഖാന്‍ വിവാദത്തില്‍. കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡനില്‍ വച്ച് നടന്ന സണ്‍റൈസസ് ഹൈദരാബാദിന് എതിരായ മത്സരത്തിനിടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമ കൂടിയായ ഷാരുഖ് ഖാന്‍ പുകവലിച്ചാൽ. സ്റ്റേഡിയത്തിലെ വിഐപി ബോക്സിന് അകത്തുവച്ച് താരം സിഗരറ്റ് വലിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നു. വന്‍ വിമര്‍ശനമാണ് താരത്തിന് എതിരെ ഉയരുന്നത്. തന്റെ ടീമിനൊപ്പം ശക്തമായി നിലകൊള്ളുന്ന ഉടമയാണ് ഷാരുഖ് ഖാന്‍. കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കാണാന്‍ താരം നേരിട്ടെത്താറുണ്ട്. സീസണിലെ കൊല്‍ക്കത്തയുടെ ആദ്യ മാച്ചാണ് ഈഡന്‍ ഗാര്‍ഡനില്‍ നടന്നത്. മത്സരത്തില്‍ ഹൈദരാബാദിനെതിരെ ത്രസിപ്പിക്കുന്ന വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. അവസാന ഓവര്‍ വരെ ആവേശം കത്തി നിന്ന മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഷാരുഖിന്റെ ടീമിന്റെ വിജയം.

Related Topics

Share this story