Times Kerala

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പ്രധാന പങ്കാളിയായി സൗദി അറേബ്യയുടെ നഗരപദ്ധതിയായ ‘നിയോം’

 
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പ്രധാന പങ്കാളിയായി സൗദി അറേബ്യയുടെ നഗരപദ്ധതിയായ ‘നിയോം’
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പ്രധാന പങ്കാളിയായി സൗദി അറേബ്യയുടെ നഗരപദ്ധതിയായ ‘നിയോം’. രണ്ട് വർഷമാണ് സഞ്ജുവിന്റെ രാജസ്ഥാനുമായി നിയോമിന് കരാറുള്ളത്. രാജസ്ഥാൻ താരങ്ങൾ വരുന്ന രണ്ട് സീസണുകളിലും നിയോമിന്റെ ലോഗോയുള്ള ജഴ്‌സി ധരിച്ചാകും കളത്തിലിറങ്ങുക.

രാജസ്ഥാൻ റോയൽസ് നിയോം തങ്ങളുടെ പ്രധാന പങ്കാളിയായി എത്തുന്നതിൽ വളരെ സന്തുഷ്ടരാണെന്ന് അറിയിച്ചു. ഈ കരാറിലൂടെ ആഗോളതലത്തിൽ ശ്രദ്ധനേടാനുള്ള രാജസ്ഥാൻ റോയൽസിന്റെ പ്രയത്‌നം സാധ്യമാകുമെന്ന് ഉടമ മനോജ് ബദാലെ മാദ്ധ്യമങ്ങളോട് പറഞ്ഞു. പങ്കാളിത്തം ഉറപ്പിക്കുന്നത് കഴിഞ്ഞ ഒരു വർഷത്തെ പ്രാരംഭ പദ്ധതിയുടെ വിജയം അടിസ്ഥാനമാക്കിയാണ് എന്ന് നിയോം വ്യക്തമാക്കി.

Related Topics

Share this story