Times Kerala

 ഇടവേളയ്‌ക്ക് ശേഷം സഞ്ജു സാംസൺ ഇന്ത്യൻ ടീമിലിടം പിടിച്ചു 

 
ഇടവേളയ്‌ക്ക് ശേഷം സഞ്ജു സാംസൺ ഇന്ത്യൻ ടീമിലിടം പിടിച്ചു
 മുംബൈ: ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായുള്ള ഏകദിന ടീമിലാണ് താരം ഇടം പിടിച്ചത്. ഈ വർഷം ഓഗസ്റ്റിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിലാണ് സഞ്ജു അവസാനമായി ഇന്ത്യൻ ജഴ്‌സി അണിഞ്ഞത്. ഏകദിന ടീമിനെ കെഎൽ രാഹുലും ടി20 ടീമിനെ സൂര്യകുമാർ യാദവുമാണ് നയിക്കുന്നത്. ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഡിസംബർ 10 നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുക.

Related Topics

Share this story