Times Kerala

 രഞ്ജി ട്രോഫിയിൽ സച്ചിന്റെ മകൻ അർജുൻ അർധ സെഞ്ചുറി നേടി 

 
രഞ്ജി ട്രോഫിയിൽ സച്ചിന്റെ മകൻ അർജുൻ അർധ സെഞ്ചുറി നേടി
 മൈസൂർ: രഞ്ജി ട്രോഫിയിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കറുടെ കിടിലൻ ഇന്നിങ്‌സ്. കർണാടകക്കെതിരായ മത്സരത്തിൽ ഗോവക്കായാണ് യുവതാരത്തിന്റെ മികച്ച പ്രകടനം. എട്ടാമതായി ക്രീസിലെത്തിയ അർജുൻ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 52 റൺസെടുത്തു. ഒരു ഘട്ടത്തിൽ 250ൽ ഒതുങ്ങുമെന്ന് കരുതിയിടത്ത് നിന്നാണ് മുംബൈ ഇന്ത്യൻസ് താരത്തിന്റെ ഇന്നിങ്‌സ് മികവിൽ ഗോവ 321 റൺസെന്ന ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. എട്ടു വിക്കറ്റിനു 221 റൺസെന്ന നിലയിലായിരുന്നു ഗോവ. എന്നാൽ അർജുനും മറ്റൊരു വാലറ്റക്കാരനായ ഹെറാംബ് പറബും (53) ഫിഫ്റ്റികളോടെ ടീമിനെ കൈപിടിച്ചുയർത്തുകയായിരുന്നു. 83 റൺസുമായി സ്‌നേഹൽ കൗതങ്കറാണ് ടോപ് സ്‌കോറർ.

Related Topics

Share this story