Times Kerala

സച്ചിൻ ടെണ്ടുൽക്കർ ലോകകപ്പ് ക്രിക്കറ്റ് അംബാസഡർ

 
സച്ചിൻ ടെണ്ടുൽക്കർ ലോകകപ്പ് ക്രിക്കറ്റ് അംബാസഡർ
മുംബൈ: 2023 ലെ ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്ലോബൽ അംബാസഡറായി സച്ചിൻ ടെണ്ടുൽക്കറെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചു. ഒരു ലോകകപ്പില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറിന്റെ റെക്കോഡ് ഇന്നും സച്ചിന്റെ പേരിലാണ്. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സ് തന്നെയാണ് ഇപ്പോഴും റെക്കോഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരത്തിന് മുമ്പ് ലോകകപ്പ് ട്രോഫിയുമേന്തി സച്ചിൻ ഗ്രൗണ്ടിലിറങ്ങും.

2011 ൽ ലോകകപ്പ് നേടിയത് തന്റെ ക്രിക്കറ്റ് യാത്രയിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കി. 1987 ൽ ഒരു ബോൾ ബോയ് ആയിരുന്നത് മുതൽ ആറ് എഡിഷനുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചത് വരെ ലോകകപ്പുകൾക്ക് എല്ലായ്പ്പോഴും തന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.  

സച്ചിനെ ഗ്ലോബൽ അംബാസഡറായി ആയി കിട്ടിയത് ഐസിസിക്ക് ബഹുമതിയാണെന്ന് ഐസിസി മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ജനറൽ മാനേജർ ക്ലെയർ ഫർലോംഗ് പറഞ്ഞു. 10 വേദികളിലായി 48 മത്സരങ്ങളാണ് ഇപ്രാവശ്യത്തെ ലോകകപ്പില്‍ നടക്കുക. വ്യാഴാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോകകപ്പ് ക്രിക്കറ്റന് തുടക്കമാകുക. ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലാണ് ആദ്യ മത്സരം. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചെന്നൈ M.A ചിദംബരം സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്ക് എതിരെയാണ്ഇന്ത്യയുടെ ആദ്യ മത്സരം.  നവംബർ 19-ന്അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം.
 
 

Related Topics

Share this story