Times Kerala

 ഡീ​പ്ഫേ​ക് വീ​ഡി​യോ​യു​ടെ ഇ​ര​യാ​യി സ​ച്ചി​നും മകൾ സാറയും 

 
 ഡീ​പ്ഫേ​ക് വീ​ഡി​യോ​യു​ടെ ഇ​ര​യാ​യി സ​ച്ചി​നും മകൾ സാറയും 
 മും​ബൈ: ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇന്‍റ​ലി​ജ​ന്‍​സ് (AI) ഉ​പ​യോ​ഗി​ച്ച് രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന ഡീ​പ്ഫേ​ക് വീ​ഡി​യോ​യു​ടെ ഇ​ര​യാ​യി സ​ച്ചി​ന്‍ ടെ​ണ്ടു​ല്‍​ക്ക​റും. "സ്‌​കൈ​വാ​ര്‍​ഡ് ഏ​വി​യേ​റ്റ​ര്‍ ക്വ​സ്റ്റ്' എ​ന്ന ഗെ​യി​മിം​ഗ് ആ​പ്പ് ആ​ണ് അ​ദ്ദേ​ഹ​ത്തിന്‍റെ വ്യാ​ജ വീ​ഡി​യോ നി​ര്‍​മി​ച്ചിരിക്കുന്നത്.സ​ച്ചി​ന്‍റെ മു​ഖം ഉ​പ​യോ​ഗി​ച്ചാണ് ഓൺലൈൻ ഗെയിം പ്രചരിപ്പിക്കുന്നത്. ഗെ​യിം​മിന്‍റെ പ​ര​സ്യ​ത്തി​ല്‍ സച്ചിന്റെ മ​ക​ള്‍ സാ​റ അ​തി​ല്‍ നി​ന്ന് സാ​മ്പ​ത്തി​കനേ​ട്ടം കൊ​യ്യു​ന്നു​വെ​ന്ന് തെ​റ്റാ​യി അ​വ​കാ​ശ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​.സ​ച്ചി​ന്‍ ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ലൂ​ടെയാണ് തന്റെ മുഖം ഉപയോഗിച്ച് പ്രചരിപ്പിക്കുന്നത് ഡീ​പ്ഫേ​ക് വീ​ഡി​യോ ആ​ണെ​ന്ന്
 വെ​ളി​പ്പെ​ടു​ത്തിയത്. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ്യാ​പ​ക​മാ​യ ദു​രു​പ​യോ​ഗം അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു. ഇ​തു​പോ​ലു​ള്ള വീ​ഡി​യോ​ക​ളും പ​ര​സ്യ​ങ്ങ​ളും ആ​പ്പു​ക​ളും വ​ന്‍​തോ​തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ എ​ല്ലാ​വ​രോ​ടും അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​താ​യി- സ​ച്ചി​ന്‍ പ​റ​ഞ്ഞു.തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ജാ​ഗ്ര​ത​യും വേ​ഗ​ത്തി​ലു​ള്ള ന​ട​പ​ടി​യും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ, ന​ടി​മാ​രാ​യ ര​ശ്മി​ക മ​ന്ദാ​ന, ക​രീ​ന ക​പൂ​ര്‍, ആ​ലി​യ ഭ​ട്ട്, ഐ​ശ്വ​ര്യ റാ​യി ബ​ച്ച​ന്‍ എ​ന്നി​വ​രും ഡീ​പ്‌​ഫേ​ക് വീ​ഡി​യോ​യു​ടെ ഇ​ര​യാ​യി​രു​ന്നു.

Related Topics

Share this story