Times Kerala

 വനിത പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കന്നി കിരീടം

 
സ്പോർട്സ്
ന്യൂഡൽഹി : അഭിമാനത്തോടെ കന്നി കിരീടത്തിൽ മുത്തമിട്ടു സ്മൃതി മന്ഥാനയും സംഘവും. അവർ സ്വന്തമാക്കിയത് വനിത ക്രിക്കറ്റ് ലീഗ് കിരീടം മാത്രമല്ല, ആർ.സി.ബിയുടെ പുരുഷ ടീമിന് പതിനഞ്ചു വർഷത്തെ ഐ.പി.എൽ. ചരിത്രത്തിൽ നേടാൻ സാധിക്കാതെ പോയ കാര്യം കൂടിയാണ്.  

 രണ്ടാം സീസണിൽ തന്നെ വനിതാ ടീം ആർ.സി.ബിക്കു നേടിക്കൊടുത്തത് പതിനഞ്ചു വർഷമായി പൊടിപിടിച്ചു കിടന്നിരുന്ന ആ കിരീടമാണ്. .

 ഡൽഹി ക്യാപിറ്റൽസിനെ ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന കിരീടപ്പോരാട്ടത്തിൽ എട്ടു വിക്കറ്റിന് തോൽപിച്ചാണ് സ്മൃതി മന്ഥാനയുടെയും കൂട്ടരുടെയും വിജയം. 
 

Related Topics

Share this story