Times Kerala

കാറിൻ്റെ  ഗ്ലാസ്സ് തകർത്ത് സിക്സർ പറത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം  

 
സ്പോർട്സ്
 

ബെംഗളൂരു : വനിതാ പ്രീമിയർ ലീഗിലെ ബാറ്റിങ്ങിനിടയിൽ  കാറിൻ്റെ  ഗ്ലാസ് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ എലിസ് പെറി.  ചിന്നസ്വാമി സ്റ്റേഡിയത്തിൽ യു.പി. വാരിയേഴ്സിനെതിരെ നടന്ന മത്സരത്തിലാണ്  താരത്തിൻ്റെ തകർപ്പൻ പെർഫോമൻസ്. എലിസ് പറത്തിയ സിക്സിൽ  ഡിസ്പ്ലേയ്ക്കു വച്ചിരുന്ന കാറിൻ്റെ ഗ്ലാസാണ് തകർന്നത്.

  


തലയിൽ കൈവച്ചുകൊണ്ടാണ് എലിസ് പെറി ഇതിനോടു പ്രതികരിച്ചത്. കാറിനുണ്ടായ നഷ്ടം നികത്താനായി ഇൻഷുറൻസ് പോലും തനിക്കില്ലെന്ന് മത്സരശേഷം  എലിസ് തമാശരൂപേണ പറഞ്ഞു

 

എലിസ് പെറിയുടെ സിക്സർ പിറന്നത് ദീപ്തി ശർമയെറിഞ്ഞ 19–ാം ഓവറിലായിരുന്നു. കളിയിലെ താരമായി ഓറഞ്ച് ക്യാപ് നേടിയത് 50 പന്തിൽ 80 റൺസ് നേടിയ ആർ.സി.ബി. ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ്. 

Related Topics

Share this story