Times Kerala

 രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതു തിടുക്കത്തിലുള്ള തീരുമാനമെന്നു മുൻ ഇന്ത്യൻ താരം 

 
'ടീം എന്ന നിലയിൽ ഞങ്ങൾ പരാജയപ്പെട്ടു': രോഹിത് ശർമ്മ

മുംബൈ : മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു രോഹിത് ശർമയെ മാറ്റിയ തീരുമാനം തിടുക്കത്തിലുള്ളതായിപ്പോയെന്ന് മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. മുംബൈ ഇന്ത്യൻസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ ചേരുകയാണു രോഹിത് ശർമ ചെയ്യേണ്ടതെന്നും റായുഡു പറഞ്ഞു.

ടീം ഇന്ത്യയെ രോഹിത് നയിക്കുന്ന നിലയ്ക്ക് ഈ സീസണിൽ രോഹിത് ശർമയെ ക്യാപ്റ്റനാക്കി തന്നെ മുംബൈ ഇന്ത്യൻസ് കളിക്കണമായിരുന്നു എന്ന് അംബാട്ടി റായുഡു പറഞ്ഞു. മുംബൈ ഇന്ത്യൻസിൽ ചേർന്ന ഹാർദിക് പാണ്ഡ്യ മാനേജ്മെൻറിനോട് ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെട്ടത് പ്രകാരമാണ് ക്യാപ്റ്റൻ  സ്ഥാനത്തുനിന്നു രോഹിത്തിനെ മാറ്റിയത്.

 രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതിൽ വളരെയേറെ രോക്ഷാകുലരാണ് ആരാധകരും. 

 

Related Topics

Share this story