Times Kerala

 റയൽ മാഡ്രിഡിൻ്റെ  തകർപ്പൻ തിരിച്ചുവരവ് 

 
ലാ ലിഗ; ഒസാസുനയെ തകർത്ത് റയൽ മാഡ്രിഡ്
 

വലന്‍സിയയ്‌ക്കെതിരായി നടന്ന സ്‌പാനിഷ്‌ ലാ ലിഗ ഫുട്‌ബോൾ മത്സരത്തില്‍ റയൽ മാഡ്രിഡിൻ്റെ  തകര്‍പ്പന്‍ തിരിച്ചു വരവ്.
വലന്‍സിയയുടെ തട്ടകമായ മെസ്‌റ്റാല സ്‌റ്റേഡിയത്തിലാണ്  രണ്ട്‌ ഗോളുകള്‍ക്കു പിന്നിട്ടുനിന്ന റയല്‍ സമനില പിടിച്ചത്‌. 

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ വച്ച്  ജൂഡ്‌ ബെല്ലിങാം ചുവപ്പ്‌ കാര്‍ഡ്‌ കണ്ടതാണ് റയലിൻ്റെ  സമനിലപ്പോരാട്ടത്തില്‍ മങ്ങലായത്. വലന്‍സിയയെ മുന്നിലെത്തിച്ചത് ഹ്യൂഗോ ഡുറോ, റോമന്‍ യാറെംചുക്‌ എന്നിവരുടെ ഗോളുകളാണ്.

റയലിൻ്റെ  രണ്ടു ഗോളുകളുമടിച്ചത് വിനീഷ്യസ് ജൂനിയറാണു.   ബെല്ലിങാമിനു  ചുവപ്പ്‌ കാര്‍ഡ്‌ ലഭിച്ചത് ഗോൾ  അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചപ്പോഴാണ്. 

Related Topics

Share this story