ഇ​ന്ത്യ​ൻ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ സ്ഥാ​നം വി​രാ​ട് കോ​ഹ്‌ലി രാ​ജി​വ​ച്ചു

277

മും​ബൈ:  ഇ​ന്ത്യ​ൻ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ സ്ഥാ​നം വി​രാ​ട് കോ​ഹ്‌ലി രാ​ജി​വ​ച്ചു. തീ​രു​മാ​നം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ പരമ്പര തോ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണ്. മൂന്ന് മത്സരങ്ങൾ ഉണ്ടയായിരുന്ന പരമ്പര ഇന്ത്യ 2-1ന് തോറ്റിരുന്നു.  വി​രാ​ട് ഇ​ന്ത്യ​യ്ക്ക് ഏ​റ്റ​വു​മ​ധി​കം ടെ​സ്റ്റ് ജ​യം നേ​ടി​ത്ത​ന്ന ക്യാ​പ്റ്റ​നാ​ണ്. കോഹിലി നായകനായി  68 ടെ​സ്റ്റു​ക​ളി​ൽ നാ​ല്പ​തും ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു. ഇന്ത്യയുടെ ടി20 , ഏകദിന ടീമുകളുടെ നായകസ്ഥാനം ഒഴിയാൻ തീരുമാനിച്ച് മൂന്ന് മാസത്തിനുള്ളിൽ, വിരാട് കോഹ്‌ലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഉപേക്ഷിച്ചു, ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

Share this story