Times Kerala

 രഞ്ജി ട്രോഫിയില്‍ 42-ാം തവണയും മുംബൈ മുത്തമിട്ടു 

 
സ്പോർട്സ്

മുംബൈ : വിദർഭയ്ക്ക് രഞ്ജി ട്രോഫിയില്‍ മുംബൈ ആധിപത്യം ചെറുക്കാന്‍ സാധിച്ചില്ല. പ്രതീക്ഷയുണര്‍ത്തുന്ന കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ ഉയര്‍ന്നുവന്നെങ്കിലും ആ പ്രതീക്ഷകളെ അടുത്തടുത്ത ഓവറുകളിലായി മുംബൈ എറിഞ്ഞു വീഴ്ത്തി. 

തുടർന്ന്  മുംബൈ ബൗളര്‍മാര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചതോടെ കളി മുംബൈക്കനുകൂലം. 169 റണ്‍സ് ജയത്തോടെ രഞ്ജി ട്രോഫി മുംബൈ സ്വന്തമാക്കി. 

 മുംബൈ രഞ്ജി ട്രോഫി കിരീടം നേടുന്നത് 42-ാം തവണയാണ്. ഇതിനു മുൻപ്  2015-16ലാണ് മുംബൈ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്.
 

Related Topics

Share this story