Times Kerala

 രഞ്ജി ട്രോഫി: കേരളം 243 ന് പുറത്ത്

 
രഞ്ജി ട്രോഫി: കേരളം 243 ന് പുറത്ത്
 ആലപ്പുഴ : ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി മൽസരത്തിൽ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 243 റൺസിന്‌ അവസാനിച്ചു. ഇതോടെ ഉത്തർപ്രദേശ് 59 റൺസിന്റെ ലീഡ് നേടി. 6 വിക്കറ്റ് നഷ്ടത്തിൽ  220 എന്ന സ്കോറിൽ സന്ദർശകരുടെ 302 റൺസ് പിന്തുടർന്ന കേരളത്തിന് രണ്ടാം ദിനത്തിൽ 23 റൺസ് കൂടി കൂട്ടിച്ചെർക്കാനേ കഴിഞ്ഞുള്ളു. 64 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച രാജസ്ഥാൻ റോയൽസിന്റെ അങ്കിത് രജ്പുത്തിന്റെ ബൗളിങ്ങാണ് ആതിഥേയരെ തകർത്തത്.36 റൺസുമായി ഇന്നിങ്‌സ് തുടങ്ങിയ ശ്രേയസ് ഗോപാലിനെ രണ്ടാം ദിനത്തിൽ ഒരു റൺ പോലും നേടുന്നതിന് മുമ്പ് പുറത്താക്കിയാണ് അങ്കിത് വിക്കറ്റ് വേട്ട തുടങ്ങിയത്. രണ്ട് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ജലജ് സക്സേനയേയും അങ്കിത് കൂടാരം കയറ്റി. അഞ്ച് റൺസ് എടുത്ത വൈശാഖ് ചന്ദ്രനേയും അങ്കിത് പുറത്താക്കി. അതോടെ കേരളം 9 ന് 226 എന്ന നിലയിലായി.

Related Topics

Share this story