Times Kerala

 ടാറ്റ സ്റ്റീൽ മാസ്‌റ്റേഴ്‌സ് ചെസ് ടൂർണമെന്റിൽ ലോകചാമ്പ്യനെ വീഴ്ത്തി ​പ്ര​ഗ്നാ​‌​ന​ന്ദ

 
ടാറ്റ സ്റ്റീൽ മാസ്‌റ്റേഴ്‌സ് ചെസ് ടൂർണമെന്റിൽ ലോകചാമ്പ്യനെ വീഴ്ത്തി ​പ്ര​ഗ്നാ​‌​ന​ന്ദ
 ന്യൂഡൽഹി: നെതർലാൻഡ്‌സിൽ നടന്ന ടാറ്റ സ്റ്റീൽ മാസ്‌റ്റേഴ്‌സ് ടൂർണമെന്റിൽ നിലവിലെ ചെസ് ലോക ചാമ്പ്യനായ ചൈനയുടെ ഡിംഗ് ലിറെനെ തോൽപ്പിച്ച് ഇന്ത്യൻ യുവ ഗ്രാൻഡ്മാസ്റ്റർ ആർ. ​പ്ര​ഗ്നാ​‌​ന​ന്ദ. ഇതോടെ ഫിഡേ റേറ്റിംഗിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ചെസ് റാങ്കിംഗിൽ ഒന്നാമതെത്താനും ​പ്ര​ഗ്നാ​‌​ന​ന്ദയ്ക്കായി.കഴിഞ്ഞ വർഷം ഇതേ ടൂർണമെന്റിന്റെ നാലാം റൗണ്ടിൽ ​പ്ര​ഗ്നാ​‌​ന​ന്ദ ലിറെനെ തോൽപ്പിച്ചിരുന്നു. 2748.3 ഫിഡെ റേറ്റിംഗ് പോയിന്റാണ് ​പ്ര​ഗ്നാ​‌​ന​ന്ദയ്ക്കുള്ളത്. ആനന്ദിന് 2748 പോയിന്റും. 2780 ആണ് ഡിംഗ് ലിറെന്റെ റേറ്റിംഗ്.

Related Topics

Share this story