Times Kerala

അർജന്റീന ഫുട്ബാൾ ടീം അംഗമായിരുന്ന പാപു ഗോമസിന് രണ്ട് വർഷത്തേക്ക് വിലക്ക്

 
അർജന്റീന ഫുട്ബാൾ ടീം അംഗമായിരുന്ന പാപു ഗോമസിന് രണ്ട് വർഷത്തേക്ക് വിലക്ക്
 ബ്യോനസ് ഐറിസ്: 2022ൽ ലോകകപ്പ് നേടിയ അർജന്റീന ഫുട്ബാൾ ടീമിൽ അംഗമായിരുന്ന വിങ്ങർ അലജാന്ദ്രൊ പാപു ഗോമസിനെ രണ്ടു വർഷത്തേക്ക് വിലക്ക്. നിരോധിത സിറപ്പ് ഉപയോഗിച്ചതിനാണ് വിലക്കെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്പാനിഷ് പത്രമായ റെലേവൊയാണ് ആദ്യമായി ഇത് പുറത്തുകൊണ്ടുവന്നത്. ഖത്തറിൽ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് 35കാരൻ സിറപ്പുപയോഗിച്ചത്. സെവിയ്യക്കായി പരിശീലന സെഷനിടെ അസുഖ ബാധിതനായ താരത്തിന് രാത്രി ഉറങ്ങാൻ കഴിയാതെ വന്നപ്പോൾ ടീം ഡോക്ടറുടെ നിർദേശപ്രകാരം കുട്ടിയുടെ മരുന്ന് കുടി​ച്ചതാണ് കുരുക്കായതെന്നാണ് റിപ്പോർട്ട്.

Related Topics

Share this story