Times Kerala

പാകിസ്ഥാന് ഇന്ത്യക്കെതിരായ തോല്‍വിയിൽ കിട്ടിയത് 'എട്ടിന്‍റെ' പണി: സൂപ്പര്‍ 8 സാധ്യതകളുടെ പ്രതീക്ഷകൾക്ക് മങ്ങൽ 

 
പാക്
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിലെ തോല്‍വി സൂപ്പര്‍ 8ലേക്ക് മുന്നേറാമെന്ന പാക് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായി. പാകിസ്ഥാന് ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ അമേരിക്കയോട് തോറ്റതിന് പിന്നാലെ ഇന്നലെ ഇന്ത്യയോടും തോറ്റതോടെ അവസാന രണ്ട് മത്സരങ്ങളില്‍ ജയിച്ചാലും സൂപ്പര്‍ 8 ഉറപ്പിക്കുക സാധ്യമല്ല. ഗ്രൂപ്പ് എയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ട് കളികളില്‍ രണ്ട് ജയവും +1.455 നെറ്റ് റണ്‍റേറ്റും നാലു പോയന്‍റമായാണിത്. അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ എതിരാളികള്‍ അമേരിക്കയും കാനഡയുമാണ്. ഇന്ത്യ സൂപ്പര്‍ 8 ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. 

Related Topics

Share this story