Times Kerala

കാനഡയോട് ഇന്ന് പാകിസ്ഥാന് ജീവന്മരണപ്പോരാട്ടം 

 
പാക്
ന്യൂയോര്‍ക്ക്: പാകിസ്ഥാൻ ഇന്ന്  ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ കാനഡയെ നേരിടും. രാത്രി എട്ടിന് മത്സരം നടക്കുന്നത് ന്യൂയോർക്കിലെ നാസൗ കൗണ്ടി സറ്റേഡിയത്തിലാണ്. അമേരിക്കയോടും ഇന്ത്യയോടും പരാജയപ്പെട്ട പാകിസ്ഥാന് ഇത് ജീവന്മരണ പോരാട്ടമാണ്. കാനഡ പരാജയപ്പെടുത്തിയിരിക്കുന്നത് അട്ടിമറി വീരന്‍മാരായ അയർലൻഡിനെയാണ്. ഇവർ ബാബർ അസമിനും സംഘത്തിനും കടുത്ത വെല്ലുവിളിയാവുമെന്ന കാര്യത്തിൽ സംശയമില്ല. പാകിസ്ഥാന് പ്രതീക്ഷ നിലനിർത്തണമെങ്കിൽ ബാറ്റിംഗിലും ബൗളിംഗിലും വീര്യം വീണ്ടെടുത്ത് ഇനിയുള്ള രണ്ട് കളിയിലും വൻവിജയം നേടേണ്ടതായുണ്ട്. പാകിസ്ഥാന് സൂപ്പർ എട്ടിലെത്തണമെങ്കിൽ ഇന്ത്യ ഗ്രൂപ്പിൽ ബാക്കിയുള്ള രണ്ട് കളിയിലും ജയിക്കുകയും അമേരിക്ക തോൽക്കുകയും ചെയ്യണം.

Related Topics

Share this story