Times Kerala

 ഐപിഎൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പാക് താരം ഹസൻ അലി

 
ഐപിഎൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പാക് താരം ഹസൻ അലി
 ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഈ ക്രിക്കറ്റ് മാമാങ്കത്തിന്റെ ഭാഗമാകാറുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറയുകയാണ് പാകിസ്താൻ പേസർ ഹസൻ അലി.‘ഐപിഎൽ കളിക്കാൻ ആഗ്രഹിക്കുന്നവരാണ് ക്രിക്കറ്റ് താരങ്ങൾ. എനിക്കും ഐപിഎല്ലിന്റെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്. ഇത് ലോകത്തിലെ ഏറ്റവും വലിയ ലീഗുകളിലൊന്നാണ്, ഭാവിയിൽ അവസരം ലഭിച്ചാൽ ഞാൻ തീർച്ചയായും ഐപിഎല്ലിന്റെ ഭാഗമാകും.- ഹസൻ അലി പറഞ്ഞു. 

Related Topics

Share this story