Times Kerala

ദേശീയ ടീമിൽ ഇടം നേടിക്കഴിഞ്ഞാൽ പിന്നെ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിഞ്ഞുനോക്കില്ലെന്ന് വിമർശിച്ച് കപിൽദേവ് 

 
ഐസിസിയുടെ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം

ന്യൂഡൽഹി :  ആഭ്യന്തര ക്രിക്കറ്റിൽ ഭാഗമാകാത്ത താരങ്ങളെ വാർഷിക കരാറിൽ നിന്നൊഴിവാക്കിയുള്ള ബി.സി.സി.ഐ.യുടെ തീരുമാനം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൻ്റെ സംരക്ഷണത്തിന് അത്യാവശ്യമായ കാര്യമാണെന്ന്  മുൻ  ഇന്ത്യൻ ടീം ക്യാപ്റ്റൻ കപിൽ ദേവ്. ചില താരങ്ങൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും 
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് ഇത് ഗുണകരമാണെന്നാണ് താരം പറഞ്ഞത്. 

ദേശീയ ടീമിൽ സ്ഥാനം നേടിക്കഴിഞ്ഞാൽ താരങ്ങളിൽ പലരും ആഭ്യന്തര ക്രിക്കറ്റിലേയ്ക്ക് തിരിഞ്ഞു നോക്കാറില്ലെന്നും, ഈ പ്രകൃതത്തിനു ഒരു മാറ്റം വരുത്താൻ ബി.സി.സി.ഐ.യുടെ ഈ നടപടിയിലൂടെ സാധ്യമാകുമെന്നും കപിൽ ദേവ് അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ ദിവസം ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും വാർഷിക കരാറിൽ നിന്ന് ബി.സി.സി.ഐ. ഒഴിവാക്കിയിരുന്നു. 

 

Related Topics

Share this story