Times Kerala

 ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ന്യൂസീലൻഡ് എതിരാളികൾ

 
 ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ന്യൂസീലൻഡ് എതിരാളികൾ
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ. പോയിൻ്റ് പട്ടികയിൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ള ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡുമാണ് ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നത്. പൂനെയിലാണ് കളി നടക്കുന്നത്.   6 മത്സരങ്ങളിൽ അഞ്ച് മത്സരം വിജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 10 പോയിൻ്റും 6 മത്സരങ്ങളിൽ നാല് മത്സരം വിജയിച്ച ന്യൂസീലൻഡിന് 8 പോയിൻ്റുമാണ് ഉള്ളത്.  നെതർലൻഡ്സിനെതിരെ നേരിട്ട അപ്രതീക്ഷിത അട്ടിമറി മാറ്റിനിർത്തിയാൽ ദക്ഷിണാഫ്രിക്ക തകർപ്പൻ പ്രകടനങ്ങളാണ് നടത്തുന്നത്. എട്ടാം നമ്പറിൽ, കേശവ് മഹാരാജ് വരെ നീളുന്ന ബാറ്റിംഗ് നിരയാണ് അവരുടെ കരുത്ത്.   ന്യൂസീലൻഡ് ആവട്ടെ, തുടരെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടാണ് എത്തുന്നത്. ഇന്ത്യക്കെതിരെ 4 വിക്കറ്റിനും ഓസ്ട്രേലിയക്കെതിരായ ക്ലോസ് മാച്ചിൽ 4 റൺസിനും അവർ കീഴടങ്ങി 

Related Topics

Share this story