ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന അമ്പയർമാരുടെ പേരുകൾ പുറത്ത്
Nov 17, 2023, 19:45 IST

അഹ്മദാബാദ്: ഞായറാഴ്ച നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന അമ്പയർമാരുടെ പേരുകൾ പുറത്ത്. സമൂഹമാധ്യമമായ എക്‌സിലാണ് പേരുകൾ പുറത്തുവിട്ടത്ത്. റിച്ചാർഡ് കെറ്റിൽബറോ, റിച്ചാർഡ് ഇല്ലിംഗ്‌വേർത്ത് എന്നിവർ ഓൺ ഫീൽഡ് അമ്പയർമാരാകുമെന്ന് ക്രിക്കറ്റ് നിരീക്ഷകനായ ജോൺസ് എക്‌സിൽ കുറിച്ചു. ജോയൽ വിൽസൺ തേർഡ് അമ്പയറാകുമെന്നും ആൻഡി പൈക്രോഫ്റ്റ് മാച്ച് റഫറിയാകുമെന്നും ജോൺസ് ട്വീറ്റ് ചെയ്തു.