Times Kerala

രഞ്ജിയില്‍ പുതിയ റെക്കോഡിട്ട്  മുഷീര്‍ ഖാന്‍

 
സ്പോർട്സ്
മുംബൈ : 29 വര്‍ഷം മുന്‍പ് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്ഥാപിച്ച റെക്കോഡ് തിരുത്തി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈയുടെ ബാറ്ററായി മുഷീര്‍ ഖാന്‍. സച്ചിൻ തൻ്റെ റെക്കോഡ് മറികടന്ന മത്സരം കാണാനായി ഗ്യാലറിയിലുണ്ടായെന്നതും ഇതിനു കൂടുതൽ പ്രേത്യേകത നൽകി. 


 

19 വയസ്സും പതിന്നാല് ദിവസവും പിന്നിടുമ്പോഴാണ് ഇംഗ്ലണ്ടിനെതിരേ ഈയടുത്ത് അരങ്ങേറ്റം കുറിച്ച സര്‍ഫറാസ് ഖാൻ്റെ ഇളയ സഹോദരന്‍ കൂടിയായ മുഷീര്‍ ഖാന്‍ രഞ്ജി ഫൈനലില്‍ സെഞ്ചുറി കണ്ടെത്തിയത്.

 22-ാം വയസ്സില്‍  29 വര്‍ഷം മുന്‍പ് സച്ചിൻ സ്ഥാപിച്ച റെക്കോഡാണ് മുഷീർ ഖാൻ മറികടന്നത്. ആ മത്സരത്തിൽ രണ്ട ഇന്നിങ്സിലും സച്ചിൻ സെഞ്ച്വറിയടിച്ചിരുന്നു.

Related Topics

Share this story