Times Kerala

മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് പരുക്കിൽ നിന്ന് മുക്തൻ 

 
സൂര്യകുമാർ യാദവ്
മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് പരുക്കിൽ നിന്ന് മോചിതനായെന്ന് റിപ്പോർട്ട്. പരുക്കിൽ നിന്ന് മുക്തനായ താരം ഞായറാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ട്. പരുക്കേറ്റതിനാൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്ന താരം മൂന്ന് മാസത്തിലധികമായി ക്രിക്കറ്റ് പിച്ചിൽ ഇറങ്ങിയിട്ടില്ല.

മുംബൈക്കായി ഇതുവരെ, ഐപിഎലിനു മുൻപ് നടത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട സൂര്യകുമാർ കളിച്ചിരുന്നില്ല. ഐപിഎലിൽ ഇതുവരെ വിജയിക്കാൻ കഴിയാത്ത ടീമാണ് മുംബൈ. ആകെ കളിച്ച മൂന്ന് മത്സരങ്ങളിലും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്.

Related Topics

Share this story