Times Kerala

സോഷ്യൽ മീഡിയകളിൽ അൺ-ഫോളോ ക്യാമ്പയിനുമായി മുംബൈ ഇന്ത്യൻസ് ആരാധകർ..

 
213


സോഷ്യൽ മീഡിയകളിൽ മുംബൈ ഇന്ത്യൻസിനെതിരെ വലിയ പ്രതിഷേധം ഉയരുന്നു.  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീസണിന് മുന്നോടിയായി, അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് (എംഐ) നേതൃമാറ്റം പ്രഖ്യാപിച്ചു, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ രോഹിത് ശർമ്മയ്ക്ക് പകരം ടീമിന്റെ ക്യാപ്റ്റനായി. ഈ നേതൃമാറ്റമാണ്  ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയകളിൽ മുംബൈ ഇന്ത്യൻസിനെ അൺ-ഫോളോ ക്യാമ്പയിനുമായി മുംബൈ ഇന്ത്യൻസ് ആരാധകർ എത്തിയിരിക്കുകയാണ്..

  മുംബയുടെ എക്സ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക് അക്കൗണ്ടുകളിൽ നിന്ന് ആരാധകരുടെ വലിയ കൊഴിഞ് പോക്ക് തുടരുന്നു.. ആദ്യ മണിക്കൂറിൽ ഒരു മില്യനോളം ഫോള്ളേവേഴ്‌സ് കുറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. വരും സീസണുകളുൾ രോഹിത് ശർമയ്ക്ക് പകരം ഹർദിക് പാണ്ട്യ ടീമിൻറെ നേത്രത്വം ഏറ്റെടുക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ആരും പ്രതീക്ഷിക്കാതെ ആണ് ഈ നീക്കം നടന്നത്.

Related Topics

Share this story