Times Kerala

  സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് സൂപ്പര്‍താരം മുഹമ്മദ് ഷമി വിട്ടുനിന്നേക്കും

 
 സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് സൂപ്പര്‍താരം മുഹമ്മദ് ഷമി വിട്ടുനിന്നേക്കും
 

മുംബയ്: സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരത്തിന്റെ പിന്‍മാറ്റം. ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ പേസര്‍ മുഹമ്മദ് ഷമിയാണ് പര്യടനത്തില്‍ നിന്ന് പിന്‍മാറാനൊരുങ്ങുന്നത്. കണങ്കാലിനേറ്റ പരിക്കില്‍ നിന്ന് താരം പൂര്‍ണമായും മുക്തനാകാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്.ഏകദിന, ട്വന്റി-20 ടീമുകളുടെ ഭാഗമല്ലാത്ത സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിസംബര്‍ 15ന് സൗത്താഫ്രിക്കയിലേക്ക് യാത്ര തിരിക്കും. ഈ സംഘത്തില്‍ രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവിചന്ദ്രന്‍ അശ്വിന്‍ നവ്ദീപ് സെയ്‌നി തുടങ്ങിയവര്‍ ഉള്‍പ്പെടും.

Related Topics

Share this story