Times Kerala

 രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവുന്ന ആദ്യ മലയാളിയായി മിന്നു മണി

 
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവുന്ന ആദ്യ മലയാളിയായി മിന്നു മണി
 

മുംബൈ: ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ എ ടീമിനെ മലയാളി താരം മിന്നു മണി ക്യാപ്റ്റനാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നവംബര്‍ 19, ഡിസംബര്‍ 1, 3 തീയതികളിലായി മുംബൈ വാംഖെഡെ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. സീനിയര്‍ ടീമില്‍ നിന്ന് മിന്നു മണിക്കൊപ്പം കനിക അഹൂജ, മോണിക്ക പട്ടേല്‍ എന്നിവരും ടീമിലുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരമാണ് മിന്നു.

Related Topics

Share this story