വംശീയ വിദ്വേഷത്തിന്റെ പശ്ചാത്തലത്തിൽ ബിബിസി ആഷസ് കമന്ററി ടീമിൽ നിന്ന് മൈക്കൽ വോൺ പുറത്തായി

447

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ആഷസ് പരമ്പരയ്ക്കുള്ള ബിബിസി കമന്ററി ടീമിൽ നിന്ന് മൈക്കൽ വോണിനെ ഒഴിവാക്കി. പാകിസ്ഥാൻ വംശജനായ മുൻ യോർക്ക്ഷയർ താരം അസീം റഫീഖിന്റെ വംശീയാധിക്ഷേപത്തിന്റെ വെളിപ്പെടുത്തലുകളാണ് ഇംഗ്ലീഷ് ക്രിക്കറ്റിനെ ഉലച്ചത്.  ഇതിൻറെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴുവാക്കിയത്.  2005-ലെ  ആഷസ് ജേതാവായ വോഗൻ ഈ ആരോപണം നിഷേധിച്ചു. ഇംഗ്ലീഷ് ക്രിക്കറ്റിനുള്ളിൽ വംശീയാധിക്ഷേപ ആരോപണങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച റഫീഖിന്റെ അഭിപ്രായങ്ങളെത്തുടർന്ന്, 47 കാരനായ വോണിനെ ഈ മാസം ആദ്യം ബിബിസി റേഡിയോ ഷോയിൽ നിന്ന് ഒഴിവാക്കിയിരുന്നു.


 

Share this story