Times Kerala

മെസ്സി ഇന്റർ മയാമി വിടുന്നു; വിരമിക്കൽ മറ്റൊരു ക്ലബിൽ
 

 
മെസ്സി ഇന്റർ മയാമി വിടുന്നു; വിരമിക്കൽ മറ്റൊരു ക്ലബിൽ

ന്യൂയോർക്ക്: ഇതിഹാസ ഫുട്ബാൾ താരം ലയണൽ മെസ്സി 2025ൽ ഇന്റർ മയാമി വിടുമെന്ന് റിപ്പോർട്ട്. സ്‌പെയിൻ കായികമാധ്യമമായ എൽ നാഷണലാണ് വാർത്ത പുറത്തുവിട്ടത്. താരം കുട്ടിക്കാലത്ത് കളിച്ചു വളർന്ന അർജന്റീനൻ ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്‌സിലേക്ക് പോകുമെന്നാണ് വിവരം. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ നിന്നാണ് മെസ്സി മേജർ സോക്കർ ലീഗിലെക്ക് ചേക്കേറിയത്.

ഇന്റർ മയാമിയിൽ രമെസ്സിയുടെ കരാർ 2025 ഡിസംബറിൽ അവസാനിക്കും. പ്രതിവർഷം 50 - 60 ദശലക്ഷം ഡോളറാണ് താരത്തിന് ലഭിക്കുന്ന പ്രതിഫലം. ഇതുകൂടാതെ ആപ്പിൽ, അഡിഡാസ് കമ്പനികളുമായി പ്രത്യേക സാമ്പത്തിക കരാറുമുണ്ട്.

Related Topics

Share this story