Times Kerala

ഹോങ്കോങ്ങിൽ സൗഹൃദ മത്സരത്തിൽ മെസ്സി കളിച്ചില്ല; ക്ഷമാപണവുമായി ഇന്റർ മയാമി

 
ഹോങ്കോങ്ങിൽ സൗഹൃദ മത്സരത്തിൽ മെസ്സി കളിച്ചില്ല; ക്ഷമാപണവുമായി ഇന്റർ മയാമി

ഫ്ലോറിഡ: മേജർ ലീ​ഗ് സോക്കറിന് മുൻപുള്ള സൗഹൃദ മത്സരത്തിൽ മെസ്സി കളിക്കാതിരുന്നതിൽ ക്ഷമാപണവുമായി ഇന്റർ മയാമി. ഹോങ്കോങ് ഇലവനെതിരായ മത്സരത്തിലാണ് മെസ്സി കളിക്കാതിരുന്നത്. സൗദിയിൽ അൽ ഹിലാലുമായ മത്സരത്തിന് ശേഷം മെസ്സിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ അൽ നസറിനെതിരായ മത്സരത്തിൽ ഏതാനും മിനിറ്റുകൾ മാത്രമാണ് മെസ്സി കളത്തിലിറങ്ങിയത്. എന്നാൽ ഹോങ്കോങ് ഇലവനെതിരായ മാച്ചിൽ മുഴുവൻ സമയവും മെസ്സി കളിച്ചിരുന്നില്ല. ഇതിനെതിരെ ഹോങ്കോങ് ആരാധകർ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

മത്സരം കാാണാൻ ടിക്കറ്റെടുത്ത ആരാധകർ റീഫണ്ട് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇതോടെ ഹോങ്കോങ് സർക്കാർ മെസ്സി കളിക്കാതിരുന്നതിൽ ഇന്റർ മയാമിയോട് വിശദീകരണം തേടി. ഇതിന് മറുപടിയായാണ് മയാമി ഹോങ്കോങ് ആരാധകരോട് ക്ഷമാപണം നടത്തിയത്.

Related Topics

Share this story