Times Kerala

എട്ടാം തവണയും ബലോൻ ദ് ഓർ പുരസ്കാരം സ്വന്തമാക്കി ലയണൽ മെസ്സി
 

 
 എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി

പാരിസ്: കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പ്രശസ്തമായ ബലോൻ ദ് ഓർ പുരസ്കാരം സ്വന്തമാക്കി അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ഇത് എട്ടാം തവണയാണ് മെസ്സിക്ക് ബലോൻ ദ് ഓർ പുരസ്ക്കാരം ലഭിക്കുന്നത്. അഞ്ച് പുരസ്‌ക്കാരവുമായി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇക്കാര്യത്തിൽ മെസ്സിക്കു പിന്നിലുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയൻ എംബപെ എന്നിവരെ മറികടന്നാണ് 67–ാമത് ബലോൻ ദ് ഓർ പുരസ്കാരം അർജന്റീന ഇതിഹാസം സ്വന്തമാക്കിയത്.  

ഫിഫ ലോകകപ്പ് കിരീടം അര്‍ജന്‍റീനയ്ക്ക് നേടി കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മെസ്സിയുടെ പ്രകടനമാണ് പുരസ്കാര നേട്ടത്തിൽ നിർണായകമായത്. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും മെസ്സി സ്വന്തമാക്കിയിരുന്നു. ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഫ്രഞ്ച് ക്ലബായ പിഎസ്‌ജി വിട്ട മെസ്സി, നിലവിൽ യുഎസ് ക്ലബ് ഇന്റർ മയാമിക്കായാണ് ബൂട്ട് അണിയുന്നത്.


 

Related Topics

Share this story