Times Kerala

 ഇരട്ടഗോളുമായി ലിയോണല്‍‌ മെസി; ആദ്യപാതിയില്‍ തന്നെ പെറുവിനെ പിന്നിലാക്കി അര്‍ജന്റീന

 
 ഇരട്ടഗോളുമായി ലിയോണല്‍‌ മെസി; ആദ്യപാതിയില്‍ തന്നെ പെറുവിനെ പിന്നിലാക്കി അര്‍ജന്റീന
2026 ഫിഫ ലോകകപ്പ് ദക്ഷിണ അമേരിക്കന്‍ യോഗ്യതയില്‍ ഇരട്ട ഗോളുമായി അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസി. പെറുവിനെതിരായ മത്സരത്തില്‍ 32 -ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. 10 മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു രണ്ടാമത്തെ ഗോള്‍. മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലാണ്.  അതേസമയം, മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ പരാജയപ്പെട്ടു. ഉറുഗ്വെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീലിനെ തോല്‍പ്പിച്ചത്. ഡാര്‍വിന്‍ നൂനെസ്, നിക്കോളാസ് ഡി ലാ ക്രൂസ് എന്നിവരാണ് ഉറുഗ്വെയുടെ ഗോളുകള്‍ നേടിയത്. ജയമില്ലാത്ത ബ്രസീലിന്റെ രണ്ടാം മത്സരമാണിത്.

Related Topics

Share this story