Times Kerala

  ചിരാഗ് ഷെട്ടിക്കും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിക്കും ഖേൽരത്ന; മുഹമ്മദ് ഷമിക്ക് അർജുന അവാർഡ്

 
 ചിരാഗ് ഷെട്ടിക്കും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിക്കും ഖേൽരത്ന; മുഹമ്മദ് ഷമിക്ക് അർജുന അവാർഡ്
 ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും വലിയ ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡ് ബാഡ്മിന്റൺ താര ജോഡികളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു. അർജുൻ പുരസ്‌കാരത്തിന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെയും തിരഞ്ഞെടുത്തു. 2024 ജനുവരി 9 ന് രാഷ്ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കായിക അവാർഡുകൾ വിതരണം ചെയ്യുമെന്ന് കായിക മന്ത്രാലയം അറിയിച്ചു.

Related Topics

Share this story