കേരളത്തിനുവേണം ചെസ് അക്കാഡമി: പ്രശസ്ത അന്താരാഷ്ട്ര ചെസ് കോച്ച് ആർ.ബി.രമേശ്
Nov 20, 2023, 21:15 IST

തിരുവനന്തപുരം: ഇപ്പോൾ ആവശ്യം ചെസ് അക്കാഡമികളാണെന്നും കേരളത്തിൽ മികച്ച ചെസ് കളിക്കാരുടെ ഒരു നിര ഉയർന്ന് വരുന്നുണ്ടെന്നും പ്രശസ്ത അന്താരാഷ്ട്ര ചെസ് കോച്ച് ആർ.ബി.രമേശ്. ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിൽ കുട്ടികൾക്കുള്ള പരിശീലന ശില്പശാലയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഒരു ഗ്രാൻഡ് മാസ്റ്റർ പോലും ഇല്ലാത്ത ഒരു കാലം കേരളത്തിനുണ്ടായിരുന്നു. എന്നാൽ ഇന്ന് ജി.എൻ.ഗോപാൽ, നിഹാൽ സരിൻ,എസ്.എൽ.നാരായണൻ എന്നീ മികച്ച ഗ്രാൻഡ് മാസ്റ്റർമാരുണ്ട്. ഇവർ കൊണ്ടുവന്ന ഉണർവ് ഇവിടെ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.