Times Kerala

തകർച്ചയിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ്; എതിരാളി എഫ്സി ഗോവ 

 
തകർച്ചയിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ്; എതിരിടുന്നത് എഫ്സി ഗോവയെ
 ഹാട്രിക് തകർച്ചയിൽ നിന്നും യർത്തെഴുന്നേൽക്കാൻ വെമ്പുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്നു എതിരിടുന്നതു തുടരെ 2 മത്സരങ്ങളിൽ തോറ്റ എഫ്സി ഗോവയെ. സീസണിൽ ആദ്യ ഘട്ടത്തിൽ ഗംഭീര കളി കെട്ടഴിച്ച ശേഷം തകർച്ച നേരിട്ട രണ്ടു ടീമുകളുടെ നേർക്കുനേർ പോരാടുകയാണ്.   രണ്ടു ടീമുകളുടെ മാത്രം പോരാട്ടമല്ല ഇത്. ഐഎസ്എലിലെ ഏറ്റവും പ്രഗത്ഭരായ രണ്ടു പരിശീലകരുടെ കൂടി മാറ്റുരയ്ക്കലാണ്. പോരാട്ടം രാത്രി 7.30ന്. സ്പോർട്സ് 18 ചാനൽ, ജിയോ സിനിമ ആപ്പ് എന്നിവയിൽ തത്സമയം കാണാം. പോയിന്റ് ടേബിളിൽ 4–ാം പടിയിലാണു ഗോവ. 14 കളിയിൽ 28 പോയിന്റ്. ഡിസംബർ അവസാനം പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ബ്ലാസ്റ്റേഴ്സാകട്ടെ വീണുകിടക്കുന്നത് 5–ാം സ്ഥാനത്ത്. 15 കളി, 26 പോയിന്റ്. പ്ലേ ഓഫ് ഉറപ്പാക്കണമെങ്കിൽ ആദ്യ 6 സ്ഥാനക്കാരിൽ ഉൾപ്പെടണം. .

Related Topics

Share this story